ഐ ഗ്രൂപ്പിനോട് നീതിപുലര്‍ത്തിയില്ല: മുരളി
കൊച്ചി: എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനോട് കോണ്‍ഗ്രസ് ഹൈക്കമാന്റ് നീതിപുലര്‍ത്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. മഹാഭൂരിപക്ഷം വരുന്ന ഐഗ്രൂപ്പ് പ്രവര്‍ത്തകരെ ചവിട്ടുമെതിയ്ക്കുകയായിരുന്നു ഹൈക്കമാന്റ്- മുരളീധരന്‍ പറഞ്ഞു.
സപ്തംബര്‍ നാല് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത സ്ഥാനാര്‍ത്ഥിയെയാണ് തീരുമാനിച്ചിരിയ്ക്കുന്നത്.- അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനം തന്റെ ദൗര്‍ബല്യമായി ആരും കരുതരുതെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഏത് നിമിഷവും താന്‍ ഇറങ്ങിപ്പോകുമെന്നും അത് കാണിച്ച് ആരും ഭയപ്പെടുത്തേണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
സപ്തംബര്‍ 23ന് ശേഷം താന്‍ എല്ലാം തുറന്നുപറയുമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications