നായനാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്കും സാമൂഹിക ക്ഷേമബോര്‍ഡ് അധ്യക്ഷയായിരുന്ന സരോജിനി ബാലാനന്ദനും എതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാമൂഹിക ക്ഷേമ ബോര്‍ഡില്‍ അനധികൃത നിയമനം ഉള്‍പ്പെടെയുള്ള അഴിമതി നടത്തിയെന്നതാണ് കേസ്. മുഖ്യമന്ത്രി എ.കെ. ആന്റണി തന്നെയാണ് ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മന്ത്രിസഭായോഗത്തില്‍ നിയമവിരുദ്ധനിയമനത്തിന് അംഗീകാരം നല്കിയെന്നതാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന നായനാര്‍ക്കെതിരായ കുറ്റം. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് പരാതിയുണ്ടായിരുന്നു. പക്ഷെ അന്ന് അതെല്ലാം വകുപ്പ് തല അന്വേഷണത്തില്‍ ഒതുക്കുകയായിരുന്നു.












Click it and Unblock the Notifications