സ്വാശ്രയഫീസ്: തീരുമാനം 12ന്
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളെജുകളിലെ ഫീസ് സംബന്ധിച്ച അവസാനതീരുമാനം സപ്തംബര്‍ 12ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം എടുക്കും. മാനേജ്മെന്റ് പ്രതിനിധികളുമായി ഒരു വട്ടംകൂടി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു.
പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടന്നുകഴിഞ്ഞു. അടുത്ത വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രവേശനം, ക്വാട്ട നിശ്ചയിക്കല്‍ എന്നിവ സംബന്ധിച്ച് തീരുമാനിക്കാന്‍ റിട്ട. സുപ്രീംകോടതി ജസ്റിസ് കെ.ടി. തോമസ് ചെയര്‍മാനായ സമിതിയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
കമ്മിറ്റിയുടെ ചെയര്‍മാന്‍ റിട്ട. ഹൈക്കോടതി ജഡ്ജിയായിരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. നോര്‍ക്ക സെക്രട്ടറിയുടെ പൂര്‍ണ്ണ ചുമതല ജിജി തോംസണ് നല്കും. മാറാട് പ്രശ്നം സംബന്ധിച്ച് ക്ലിഫ് ഹൗസില്‍ സപ്തംബര്‍ നാല് വ്യാഴാഴ്ച ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും.


Click it and Unblock the Notifications