സ്വര്‍ണം വാങ്ങുന്നതിന് വായ്പാ പദ്ധതി
തിരുവനന്തപുരം: മാസവേതനക്കാരായ സ്ത്രീകള്‍ക്ക് സ്വര്‍ണം വാങ്ങുന്നതിന് ഒരു വായ്പാ പദ്ധതിക്ക് കോര്‍പ്പറേഷന്‍ ബാങ്ക് തുടക്കമിട്ടു.
കോര്‍പ്പറേഷന്‍ മഹിളാ സ്വര്‍ണ പദ്ധതിക്ക് കീഴില്‍ മാസവേതനക്കാരായ സ്ത്രീകള്‍ക്ക് കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്ന് തന്നെ ഇറക്കുമതി ചെയ്ത സ്വര്‍ണം വാങ്ങുന്നതിനോ ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനോ 2.5 ലക്ഷം രൂപ വരെ വായ്പയെടുക്കാം. 12.5 ശതമാനമാണ് പലിശ.
സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് ലൈസന്‍സുള്ള നാല് പൊതുമേഖലാ ബാങ്കുകളില്‍ ഒന്നാണ് കോര്‍പ്പറേഷന്‍ ബാങ്കെന്ന് ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. ചെറിയാന്‍ വര്‍ഗീസ് പറഞ്ഞു.
കോര്‍പ്പറേഷന്‍ ബാങ്ക് സംസ്ഥാനത്ത് കൂടുതല്‍ ശാഖകള്‍ തുടങ്ങും. തിരുവനന്തപുരത്ത് ഉള്ളൂരില്‍ കോര്‍പ്പറേഷന്‍ ബാങ്കിന്റെ പുതിയ ശാഖ സപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച പ്രവര്‍ത്തനം തുടങ്ങി.












Click it and Unblock the Notifications