കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യയിലെ സമ്പന്നരില്‍ കെ.എം. ബിര്‍ളയും

  • By Staff
Google Oneindia Malayalam News

ദില്ലി: ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാനായ കുമാര്‍ മംഗലം ബിര്‍ളയെ ഏഷ്യയിലെ 40 വയസ്സില്‍ താഴെയുള്ള സമ്പന്നരില്‍ ഒരാളായി തിരഞ്ഞെടുത്തു.

ഫോര്‍ച്യുണ്‍ മാസിക തയ്യാറാക്കിയ യുഎസിന് പുറത്തുള്ള സമ്പന്നരുടെ ലിസ്റിലാണ് ഇദ്ദേഹം ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കുമാര്‍ മംഗലം ബിര്‍ള മാത്രമേ ലിസ്റിലുള്ളൂ.

കുമാര്‍ മംഗലം ബിര്‍ളയ്ക്ക് ഇപ്പോള്‍ 35 വയസ്സാണ് ഉള്ളത്. ഏഷ്യയിലെ സമ്പന്നരെ തിരഞ്ഞെടുക്കാന്‍ ഫോര്‍ച്യുണ്‍ മാസിക അവസാന റൗണ്ടില്‍ 11 പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ നിന്നാണ് കുമാര്‍ മംഗലം ബിര്‍ളയെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ വര്‍ഷം ഇദ്ദേഹം എട്ടാമതായിരുന്നു. അന്ന് അദ്ദേഹത്തിന്റെ ആസ്തിയായി കണക്കാക്കിയിരുന്നത് 10,080 കോടി രൂപയാണ്. ഈ വര്‍ഷം കുമാര്‍ മംഗലം ബിര്‍ള പത്താം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ ആകെ ആസ്തി കുറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ 6,240 കോടി മാത്രമാണ് ആസ്തി.

കഴിഞ്ഞ വര്‍ഷം ഈ ലിസ്റില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടിയുണ്ടായിരുന്നു- ഹോട്ട്മെയിലിന്റെ ഉടമയായിരുന്ന സബീര്‍ ഭാട്ടിയയും ബ്രിട്ടനില്‍ പൗരത്വമുള്ള ഇന്ത്യക്കാരന്‍ റൂബെന്‍ സിംഗും. പക്ഷെ ഈ രണ്ട് പേരും ഇക്കുറി ലിസ്റിലില്ല.

ചൈനയുടെ സാന്നിധ്യവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എട്ടു ചൈനക്കാര്‍ ലിസ്റില്‍ ഉണ്ടായിരുന്നെങ്കില്‍ ഇക്കുറി വെറും ആറ് പേര്‍ മാത്രമാണ് ലിസ്റില്‍.

റഷ്യക്കാരനായ റോമന്‍ അബ്രമോവിച്ചാണ് ഒന്നാമന്‍. ഇദ്ദേഹത്തിന്റെ ആസ്തി 39,840 കോടി രൂപയാണ്. ഇദ്ദേഹം എണ്ണവ്യാപാരിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X