Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത തൊഴില്‍മന്ത്രിയെ പുറത്താക്കി

ചെന്നൈ: തമ്ിഴ്നാട് മുഖ്യമന്ത്രി ജയലളിത തൊഴില്‍-വഖഫ് മന്ത്രി അന്‍വര്‍ രാജയെ പുറത്താക്കി. പകരം നടരാജനെ തൊഴില്‍മന്ത്രി സ്ഥാനത്തേക്ക് പുതുതായി നിയമിച്ചു.

നടരാജന്‍ സപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിയ്ക്ക് അധികാരമേല്ക്കും. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ റാംമോഹന്‍ റാവുവുമായി ജയലളിത 20 മിനിറ്റ് നേരം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അന്‍വര്‍ രാജയെ മാറ്റിയ കാര്യം ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്നിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പ്രഖ്യാപിച്ചത്.

ഇത് രണ്ടാം തവണയാണ് അന്‍വര്‍ രാജയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നത്. നേരത്തെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയ ശേഷം അന്‍വര്‍ രാജയെ 2002 നവമ്പറില്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവന്നു. അന്‍വര്‍ രാജയെ നീക്കിയതിന്റെ കാരണം അറിവായിട്ടില്ല.

നടരാജന്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരികയാണ്. നേരത്തെ തൊഴില്‍ മന്ത്രിയായിരുന്ന നടരാജനെ 2002 നവമ്പര്‍ എട്ടിന് ജയലളിത മന്ത്രിസ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു. ഇളയങ്കുടി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിയ്ക്കുകയാണ് അന്‍വര്‍ രാജ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+