കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുമിതയുടെ ഭ്രൂണം: ദുരൂഹത നീങ്ങുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: കൊല്ലപ്പെട്ട യുവകവയിത്രി മധുമിത ഗര്‍ഭിണിയായതിന് പിന്നില്‍ മുന്‍മന്ത്രി അമര്‍മണി ത്രിപാഠിയാണെന്ന് സൂചന. കഴിഞ്ഞ ദിവസം മധുമിതയുടെ ആറു മാസം പ്രായമായ ഭ്രൂണം പരിശോധിച്ചപ്പോഴാണ് മുന്‍ മന്ത്രി അമര്‍മണി ത്രിപാഠിയുമായി രക്തബന്ധം കണ്ടെത്തിയത്.

ഭ്രൂണത്തിന്റെയും അമര്‍മണി ത്രിപാഠിയുടെയും രക്തസാമ്പിള്‍ ഒരേയിനത്തില്‍ പെട്ടതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹൈദരാബാദ് ലാബോറട്ടറിയില്‍ നടത്തിയ ഡിഎന്‍എ ടെസ്റിലാണ് ഇക്കാര്യം തെളിഞ്ഞത്.

21കാരിയായ മധുമിത മെയ് ഒമ്പതിനാണ് ലഖ്നോവിലെ പേപ്പര്‍ കോളനിയിലുള്ള വീട്ടില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. മധുമിതയും ത്രിപാഠിയും തമ്മിലുള്ള ബന്ധത്തെ ഭാര്യ മധുമണി എതിര്‍ത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X