ബിജെപി മുലായത്തിനെതിരെ വോട്ട് ചെയ്യും
ദില്ലി: മുഖ്യമന്ത്രിയായി സ്ഥാനമേറ്റ മുലായം സിംഗ് വിശ്വാസവോട്ട് തേടിയാല്‍ എതിരെ വോട്ട് ചെയ്യാന്‍ ബിജെപി തീരുമാനിച്ചു. സപ്തംബര്‍ എട്ട് തിങ്കളാഴ്ചയാണ് മുലായം സിംഗ് വിശ്വാസ വോട്ട് തേടുക.
ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, പാര്‍ട്ടി പ്രസിഡന്റ് വെങ്കയ്യ നായിഡു, ബിജെപിയുടെ യുപി യൂണിറ്റിന്റെ ചുമതല വഹിയ്ക്കുന്ന കല്‍രാജ് മിശ്ര എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം.
ഞങ്ങള്‍ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായിരിക്കുമെന്ന് കല്‍രാജ് മിശ്ര പറഞ്ഞു. മുലായം സിംഗ് മന്ത്രിസഭ വീണാല്‍ തങ്ങള്‍ ഒരിയ്ക്കലും മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കില്ലെന്നും മിശ്ര പറഞ്ഞു.
ഇതോടെ ഉത്തര്‍പ്രദേശില്‍ വീണ്ടും പ്രതിസന്ധി ഉരുണ്ടുകൂടുകയാണ്. നേരത്തെ ബിജെപി മുലായം അവതരിപ്പിയ്ക്കുന്ന വിശ്വാസവോട്ടില്‍ നിന്നും വിട്ടുനില്ക്കുമെന്നായിരുന്നു കരുതിയിരുന്നത്.












Click it and Unblock the Notifications