Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് ലോറിയുമായി ഇടിച്ച് രണ്ട് മരണം

ചേര്‍ത്തല: ദേശീയപാതയില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.

സപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ് ബസ് കുത്തിയതോട് പാലത്തിന് സമീപം ഇരുമ്പുകമ്പി കയറ്റിവന്ന ലോറിയിലിടിക്കുകയായിരുന്നു. ബസ് യാത്രക്കാരാണ് മരിച്ചത്.

ബസ് ഡ്രൈവര്‍ എറണാകുളം പള്ളുരുത്തി നമ്പ്യാപുരം ചെത്തിക്കാട്ടു വീട്ടില്‍ കുഞ്ഞന്റെ മകന്‍ രവി സി. കെ. രവി (52)യാണ് മരിച്ച ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇരുമ്പുകമ്പി തുളഞ്ഞുകയറിയാണ് പലര്‍ക്കും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് നെച്ചൂര്‍ സ്വദേശി ദാസിനെ (32) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കന്യാകുമാരി സ്വദേശികളായ ഉഷാ തങ്കച്ചി (47), ദീപ (22), തിരുവനന്തപുരം സ്വദേശി സുരേന്ദ്രന്‍ (46), കോഴിക്കോട് സ്വദേശി പ്രവീണ്‍ (48), കോയമ്പത്തൂര്‍ സ്വദേശികളായ സതീഷ് നാരായണന്‍ (21), വേണു (30), ആലപ്പുഴ സ്വദേശി സജിത് (27) എന്നിവരെ എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+