കൊച്ചിയില്‍ ബോട്ട് ഷോ സപ്തം. 26 മുതല്‍
തിരുവനന്തപുരം: ഐ ടി ഡി സിയുടെയും ഇന്ത്യന്‍ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും സഹകരണത്തോടെ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ബോട്ട് ഷോ സപ്തംബര്‍ 26ന് കൊച്ചിയില്‍ തുടങ്ങും.
സപ്തംബര്‍ 28 വരെയാണ് ബോട്ട് ഷോ. 12 രാജ്യങ്ങളില്‍ നിന്നായി 70 പ്രദര്‍ശകര്‍ ഷോയില്‍ പങ്കെടുക്കും. എയര്‍ കണ്ടിഷന്‍ ചെയ്ത ഹാളില്‍ 80 സ്റാളുകളുണ്ടാവും.
ഷോയുടെ ഒരു പ്രധാന ആകര്‍ഷണം ശബ്ദമില്ലാത്തതും മലിനീകരണമുണ്ടാക്കാത്തതുമായ വൈദ്യുത ബോട്ടുകളാണ്. എം എസ് സണ്ണി വാട്ടര്‍ സ്പോര്‍ട്സ് പ്രൊഡക്ട്സാണ് ഇത് പ്രദര്‍ശിപ്പിക്കുന്നത്. പക്ഷി, വന്യമൃഗസങ്കേതങ്ങളില്‍ ശബ്ദം മൂലം ശല്യമുണ്ടാക്കാതെ കാഴ്ചകള്‍ കാണാനായി വൈദ്യുതി ബോട്ടുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. 52 വിവിധ തരം ബോട്ടുകള്‍ കമ്പനി ഷോയില്‍ പ്രദര്‍ശിപ്പിക്കും.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ആദ്യത്തെ ദേശീയ ബോട്ട് ഷോ ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരുന്നുവെന്ന് വിനോദസഞ്ചാര സെക്രട്ടറി ടി. ബാലകൃഷ്ണന്‍ പറഞ്ഞു.
പൊളാരിസ്, ഫെരാരി, ഗള്‍ഫ് ക്രാഫ്റ്റ്, എക്സാള്‍ടോ മറൈന്‍, എമിറേറ്റ്സ് ഇന്‍ഫ്ലാറ്റബ്ള്‍സ് തുടങ്ങിയ അന്തര്‍ദേശീയ കമ്പനികളും പ്രമുഖ ഇന്ത്യന്‍ കമ്പനികളും ഷോയില്‍ പങ്കെടുക്കും.












Click it and Unblock the Notifications