മലയാളി റൗഡി പിടിയില്‍
ബാംഗ്ലൂര്‍: മലയാളിയായ കുപ്രസിദ്ധ റൗഡി ബാംഗ്ലൂരില്‍ പിടിയിലായി. തൃശൂര്‍ സ്വദേശിയായ പ്രവീണ്‍(31) ആണ് ബാംഗ്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
പ്രവീണില്‍ നിന്നും റിവോള്‍വര്‍, രണ്ടു മൊബൈല്‍ ഫോണുകള്‍, കാര്‍ എന്നിവ പിടിച്ചെടുത്തു. കൊലപാതകശ്രമം,തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി തുടങ്ങി ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
രണ്ടുവര്‍ഷം മുമ്പ് പൊലീസ് പിടിയിലായ പ്രവീണ്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതിനിടയില്‍ കവര്‍ച്ചയടക്കം ആറ് കുറ്റകൃത്യങ്ങള്‍ ഇയാള്‍ ചെയ്തതായി പറയുന്നു. കഴിഞ്ഞ ദിവസം വാഹനങ്ങള്‍ പരിശോധിയ്ക്കുകയായിരുന്ന തുംകൂര്‍ പൊലീസിന്റെ വലയില്‍ യാദൃച്ഛികമായാണ് പ്രവീണ്‍ കുടുങ്ങിയത്.
തോക്കു ചൂണ്ടി പൊലീസിനെ ഭീഷണിപ്പെടുത്തി രക്ഷപ്പെടാനുള്ള പ്രവീണിന്റെ ശ്രമം പരാജയപ്പെട്ടു.












Click it and Unblock the Notifications