ഐ ഗ്രൂപ്പ് ജോണിനെതിരെ നീങ്ങും
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം. ഒ. ജോണിനെതിരെ നീക്കം നടത്താന്‍ ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
സപ്തംബര്‍ നാല് വ്യാഴാഴ്ച എറണാകുളത്ത് ചേര്‍ന്ന യോഗത്തിലാണ് ഗ്രൂപ്പ് നേതാവിനെ വേദനിപ്പിച്ച ഹൈക്കമാന്റ് തീരുമാനത്തിനെതിരെ നീങ്ങാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചത്. എറണാകുളം മണ്ഡലത്തിലെ നേതാക്കളുടെ യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു.
എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കെ. കരുണാകരന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കാനാണ് യോഗം തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുട്ടി മാസ്ററുടെ അധ്യക്ഷതയിലായിരുന്ന യോഗം.
മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദേശ പ്രകാരം ഹൈക്കമാന്റ് സ്ഥാനാര്‍ഥിയാക്കിയ എം. ഒ. ജോണിനെതിരെ തിരിയാനുള്ള ഐ ഗ്രൂപ്പ് തീരുമാനം കോണ്‍ഗ്രസിലെ സംഘര്‍ഷങ്ങളെ ഒരു പൊട്ടിത്തെറിയുടെ വക്കിലേക്ക് നയിക്കുകയാണ്. കെ. കരുണാകരന്റെയും കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെയും പ്രസ്താവനകളില്‍ നിഴലിക്കുന്നത് എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് ചേരിയായി തിരിയുമെന്നു തന്നെയാണ്.












Click it and Unblock the Notifications