ജയറാമും ബിസിനസിലേക്ക്
കൊച്ചി: മോഹന്‍ലാലിന് പിന്നാലെ നടന്‍ ജയറാമും ബിസിനസ് രംഗത്ത് നിക്ഷേപം നടത്തുന്നു.
കായലോര വിനോദസഞ്ചാര മേഖലയിലാണ് ജയറാമിന്റെ ബിസിനസ് സംരംഭം. ജയറാം വാങ്ങിയ റെയിന്‍ബോ ഗോള്‍ഡ് എന്ന എയര്‍കണ്ടീഷന്‍ ചെയ്ത ഉല്ലാസബോട്ട് ആലപ്പുഴ കായലില്‍ സര്‍വീസ് നടത്തും.
കായലിനോടുള്ള അദമ്യമായ ഇഷ്ടമാണ് കായലോര വിനോദസഞ്ചാര മേഖലയിലേക്ക് തിരിയാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ജയറാം പറഞ്ഞു. ജയറാമിന്റെ റെയിന്‍ബോ ഗോള്‍ഡ് പാട്ടത്തിനെടുത്ത് ഒരു സ്വകാര്യ ഓപ്പറേറ്ററാണ് സര്‍വീസ് നടത്തുന്നത്. തനിക്ക് പരിചയമില്ലാത്ത മേഖലയിലേക്ക് നേരിട്ടിറങ്ങാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് ഹൗസ് ബോട്ട് വാടകക്ക് കൊടുത്തതെന്ന് ജയറാം പറഞ്ഞു.












Click it and Unblock the Notifications