തിരനോട്ടത്തിന് തുടക്കമായി
തിരുവനന്തപുരം: മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന്റെ രജതജൂബിലി ആഘോഷമായ തിരനോട്ടം പരിപാടിക്ക് തുടക്കമായി.
കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരങ്ങള്‍ ചലച്ചിത്ര നടന്‍ ദിലീപ് ഉദ്ഘാടനം ചെയ്തതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. വി. ഗംഗാധരന്‍, നടന്‍ ബൈജു, കിരീടം ഉണ്ണി, ഡി. ചന്ദ്രസേനന്‍ നായര്‍, സുരേഷ്കുമാര്‍, കാട്ടൂര്‍ നാരായണപിള്ള, അശോക്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സപ്തംബര്‍ ആറ് ശനിയാഴ്ച മുതല്‍ 12 വരെ ടാഗോര്‍ തിയേറ്ററില്‍ മോഹന്‍ലാല്‍ ചലച്ചിത്രോത്സവം നടക്കും. ഉച്ചയ്ക്ക് 12.30ന് സംവിധായകന്‍ ബാലു മഹേന്ദ്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും.
ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ച് ഓപ്പണ്‍ ഫോറവും ഉണ്ടാവും. ഓപ്പണ്‍ഫോറം ശനിയാഴ്ച വൈകീട്ട് 3.30ന് സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications