ബിജെപി-ആന്റണി ചര്‍ച്ച പരാജയം
തിരുവനന്തപുരം: മാറാട് പുനരധിവാസപ്രശ്നം പരിഹരിയ്ക്കാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
മാറാട് കൂട്ടക്കൊല സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തുക എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്നമില്ലെന്നും ബിജെപി വ്യക്തമാക്കി. ഈ ആവശ്യം ഉയര്‍ത്തി സംസ്ഥാനവ്യാപകമായി സമരം ചെയ്യാനാണ് ബിജെപി നീക്കം.
ഒരാഴ്ച കൂടി ബിജെപി സംസ്ഥാന സര്‍ക്കാരിന് സമയം നല്കിയിരിക്കുകയാണ്. അതിനകം സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ സമരം വ്യാപകമാക്കുമെന്നാണ് ബിജെപി ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ജമാഅത്ത് ഇസ്ലാമി, കാന്തപുരം സുന്നി വിഭാഗം എന്നിവരും സിബിഐ അന്വേഷണം നടത്തണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ മുസ്ലിം ലീഗില്‍ ഒരു വിഭാഗം മാത്രമാണ് ഇതിനെ എതിര്‍ക്കുന്നതെന്നും ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications