മാറാട് പുനരധിവാസ തീയതി പ്രഖ്യാപിക്കണം
തിരുവനന്തപുരം: മാറാട് പുനരധിവാസ തീയതി സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പ്രഖ്യാപിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
സപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാട് നിന്നും ഓടിപോയവര്‍ താമസിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ച തനിക്ക് അവിടുത്തെ സ്ഥിതി പരമദയനീയമാണ് എന്ന് ബോധ്യപ്പെട്ടതാണ്. സര്‍ക്കാര്‍ ഈ സ്ഥിതി കണക്കിലെടുത്ത് പുനരധിവാസം എത്രയും പെട്ടെന്ന് നടത്തണം- മുരളി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് അതിരുവിടുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചതായി ചോദിച്ചപ്പോള്‍ അതിന് കെപിസിസി ജോയിന്റ് സെക്രട്ടറിമാര്‍ മറുപടി പറയുമെന്ന് മുരളീധരന്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തല എഐസിസി ജോയിന്റ് സെക്രട്ടറിയല്ലേ. അപ്പോള്‍ അദ്ദേഹത്തിന് മറുപടി നല്കേണ്ടത് താനല്ല, കെപിസിസി ജോയിന്റ് സെക്രട്ടറിമാരാണ്. - മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications