വിനോദസഞ്ചാര വാരാഘോഷം തുടങ്ങി
തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണാഘോഷ പരിപാടികള്‍ തിരുവനന്തപുരത്ത് തുടങ്ങി.
വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വിനോദസഞ്ചാര വാരം സപ്തംബര്‍ നാല് വ്യാഴാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് അധ്യക്ഷനായിരുന്നു.
കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത സ്നേഹദീപങ്ങള്‍-നിറങ്ങളേ പാടൂ എന്ന ദൃശ്യകലാരൂപത്തോടെയാണ് ഓണപ്പരിപാടികള്‍ക്ക് തുടക്കമായത്.
വൈദ്യുതി പ്രതിസന്ധി മൂലം ഇത്തവണ വൈദ്യുതാലങ്കാരങ്ങള്‍ പരിമിതമായ തോതിലേ ഉണ്ടാവൂവെന്ന് മന്ത്രി കെ. വി. തോമസ് അറിയിച്ചു. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും 32 ലക്ഷം രൂപ ചെലവിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ദില്ലിയിലും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണപ്പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന വിനോദസഞ്ചാര കോര്‍പ്പറേഷനും ഇന്ത്യന്‍ വിനോദസഞ്ചാര കോര്‍പ്പറേഷനും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications