സ്ത്രീധനം വാങ്ങുന്നവരെ ഒഴിവാക്കണമെന്ന്
തിരുവനന്തപുരം: സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
സ്ത്രീധന നിരോധന നിയമം സംബന്ധിച്ച ശുപാര്‍ശകളിലാണ് ഈ നിര്‍ദേശം വനിതാ കമ്മിഷന്‍ മുന്നോട്ടുവച്ചത്.
മാസവരുമാനത്തിന്റെ മൂന്നിരട്ടിയിലേറെയോ 75,000 രൂപക്ക് മുകളിലോ വിവാഹത്തിന് ചെലവിടുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. 15 പവനില്‍ കൂടുതല്‍ ആഭരണങ്ങള്‍ വധുവണിഞ്ഞാല്‍ സ്ത്രീധന നിരോധന നിയമ പ്രകാരം നടപടിയുണ്ടാവണം.
വനിതാ കമ്മിഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച ചട്ടങ്ങള്‍ രൂപീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. ചേരിപ്രദേശത്തെ ജനസാന്ദ്രത കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications