ഇന്ത്യയില്‍ പ്രതീക്ഷയോടെ യുഎസ്
വാഷിംഗ്ടണ്‍: ഇന്ത്യ ഇറാഖിലേയ്ക്ക് സൈന്യത്തെ അയയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി യുഎസ്. യുഎസ് സ്റേറ്റ് സെക്രട്ടറി റിച്ചാര്‍ഡ് ബൗച്ചര്‍ ആണ് ഈ പ്രതീക്ഷ പ്രകടിപ്പിച്ചത്.
തൃപ്തികരമായ രീതിയില്‍ ഐക്യരാഷ്ട്രരക്ഷാസമിതിയുടെ തീരുമാനമുണ്ടായാല്‍ ഇന്ത്യ സൈന്യത്തെ അയയ്ക്കുമെന്നാണ് കരുതുന്നതായും യുഎസ് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെ തൊട്ടടുത്ത് കിടക്കുന്ന പ്രദേശത്ത് സ്ഥിരത ഉണ്ടായിക്കാണാന്‍ ഇന്ത്യ ആഗ്രഹമുണ്ടായിരിക്കും. ഇറാഖിനെപ്പോലുള്ള ഒരു പ്രദേശത്ത് സമാധാനമുണ്ടായിക്കാണാന്‍ എല്ലാ രാഷ്ട്രങ്ങളും ആഗ്രഹിയ്ക്കുന്നുണ്ടാകും. - റിച്ചാര്‍ഡ് ബൗച്ചര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു പ്രദേശത്ത്(ഇറാഖില്‍) സ്ഥിരതയുണ്ടാവുന്നതിന് ഇന്ത്യയുടെ ഭാഗത്ത് നിന്നും സംഭാവനകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും റിച്ചാര്‍ഡ് ബൗച്ചര്‍ സൂചിപ്പിച്ചു.
ഇന്ത്യയിലെ തീവ്രവാദം തടയുന്നതിന് യുഎസ് സഹായിക്കുമോ എന്ന ചോദ്യത്തിന് ഇറാഖിലേക്ക് സേനയെ അയച്ചാലും ഇല്ലെങ്കിലും യുഎസ് ഇന്ത്യയെ സഹായിക്കും എന്നതായിരുന്നു റിച്ചാര്‍ഡ് ബൗച്ചറുടെ മറുപടി.












Click it and Unblock the Notifications