Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖിലേയ്ക്ക് സേനയെ അയയ്ക്കാം: റഷ്യ

ബാഗ്ദാദ്: യുഎന്‍ നിയന്ത്രണത്തിന്‍ കീഴില്‍ ഇറാഖിലേയ്ക്ക് സേനയെ അയയ്ക്കാന്‍ തയ്യാറാണെന്ന് റഷ്യ. ഇറാഖില്‍ ബഹുരാഷ്ട്ര സമാധാന സേനയെ അയയ്ക്കാമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരിയ്ക്കും ഈ തീരുമാനമെന്നും റഷ്യ അറിയിച്ചു.

ഇറാഖില്‍ യുഎന്നിന് കൂടുതല്‍ പങ്കാളിത്തം നല്കാന്‍ യുഎസ് തയ്യാറായിരിയ്ക്കുകയാണ്. യുഎസ് സേനയ്ക്കെതിരെ ഇറാഖില്‍ നടക്കുന്ന തീവ്രവാദി ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് യുഎസ് ഇതിന് വഴങ്ങുന്നത്. നേരത്തെ യുഎന്നിന്റെ സഹായമില്ലാതെ തന്നെ ഇറാഖില്‍ സമാധാനം കൊണ്ടുവരുമെന്നതായിരുന്നു യുഎസ് പ്രഖ്യാപിച്ചിരുന്നത്.

യുഎന്‍ നിയന്ത്രണത്തിലാണെങ്കില്‍ മാത്രമേ ഇറാഖിലേയ്ക്ക് സേനയെ അയയ്ക്കൂ എന്ന് ഇന്ത്യ, പാകിസ്ഥാന്‍ , തുര്‍ക്കി എന്നീ രാഷ്ട്രങ്ങള്‍ അറിയിച്ചിരുന്നു. യുഎന്‍ നേതൃത്വത്തില്‍ ബഹുരാഷ്ട്ര സമാധാന സേനയ്ക്ക് രൂപം നല്കുക, ഇറാഖില്‍ പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തി സമാധാനം പുനസ്ഥാപിയ്ക്കുക എന്നിവയാണ് പുതിയ പ്രമേയത്തിലൂടെ യുഎസ് ലക്ഷ്യമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+