സംയുക്ത സൈനിക ദൗത്യത്തിനെതിരെ സിപിഎം
ദില്ലി: ലഡാക്കില്‍ യു എസിനോടൊത്ത് സംയുക്ത സൈനിക ദൗത്യത്തിലേര്‍പ്പെടാനുള്ള നീക്കം ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച യു എസ് നിര്‍ദേശം വാജ്പേയി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. മിസോറാം ജംഗ്ള്‍ ട്രയിനിംഗ് സ്കൂളില്‍ സമാനമായ ദൗത്യം നടപ്പിലാക്കിയ ശേഷമാണ് ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലും ഇത്തരമൊരു സൈനിക ദൗത്യത്തിനുള്ള നീക്കം. ഇതിലൂടെ യു എസ് സേനക്ക് ഇന്ത്യയുടെ പ്രധാന മേഖലകളിലേക്ക് കടക്കാനാവും.
സംയുക്ത സൈനിക ദൗത്യത്തിനുള്ള തീരുമാനം വാജ്പേയി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.












Click it and Unblock the Notifications