ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി; മൂന്ന് മരണം
ദില്ലി: ഡെറാഡൂണ്‍-ദില്ലി ജനശതാബ്ദി എക്സ്പ്രസ് ഉത്തര്‍പ്രദേശില്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.
ഉത്തര്‍പ്രദേശിലെ റൊഹാനയിലെ ദിയോബണ്ടില്‍ സപ്തംബര്‍ ആറ് ശനിയാഴ്ച രാവിലെ 8.20നാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
രാവിലെ അഞ്ച് മണിക്ക് ഡെറാഡൂണ്‍ സ്റേഷനില്‍ നിന്ന് പുറപ്പെട്ട തീവണ്ടി ഉച്ചയ്ക്ക് 12 മണിക്കാണ് ദില്ലിയിലെത്തേണ്ടിയിരുന്നത്. റെയില്‍വെ ട്രാക്കില്‍ തടസം കണ്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബ്രേക്കിട്ടതു മൂലമാണ് തീവണ്ടിയുടെ മൂന്ന് ബോഗികള്‍ പാളം തെറ്റിയത്. അപകടം മൂലം തീവണ്ടി ഗതാഗതം തടസപ്പെട്ടു.












Click it and Unblock the Notifications