റെഡ്ഢി റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റു
മുംബൈ: വൈ. വി. റെഡ്ഢി റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റു. ബിമല്‍ ജലന്‍ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് റെഡ്ഢി റിസര്‍വ് ബാങ്ക് ഗവര്‍ണറായത്.
ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ടി (ഐ എം എഫ്) ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു റെഡ്ഢി.
സാഹചര്യത്തിന് അനുസരിച്ച് സാമ്പത്തിക നയത്തില്‍ തുടര്‍ച്ചയും മാറ്റവും കലര്‍ത്തണമെന്ന് ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം റെഡ്ഢി വാര്‍ത്താ ലേഖകരോട് പറഞ്ഞു. പരിഷ്കരണങ്ങള്‍ ഒരു തുടര്‍ച്ചയായ പ്രക്രിയയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2002ല്‍ ഐ എം എഫില്‍ നിയമിതനാവുന്നതിന് മുമ്പ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു റെഡ്ഢി. ലോകബാങ്കിന്റെ ഉപദേശകന്‍ കൂടിയായിരുന്നു.
ധനകാര്യ വകുപ്പില്‍ ബാങ്കിംഗ് സെക്രട്ടറിയുടെയും വാണിജ്യവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയുടെയും ധനകാര്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയുടെയും പദവികള്‍ കൂടി അദ്ദേഹം വഹിക്കും.












Click it and Unblock the Notifications