കശ്മീരിലെ സ്ഫോടനം: മരണം എട്ടായി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പരിമ്പൂരിലെ പഴച്ചന്തയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 37 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരില്‍ ഒരു ബ്രിഗേഡിയറും മൂന്ന് ജവാന്‍മാരും ഉള്‍പ്പെടുന്നു. മാരുതി വാനിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ചില വാഹനങ്ങളും അടുത്തുള്ള ഒരു കടയും സ്ഫോടനത്തില്‍ തകര്‍ന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞയാഴ്ച ജയിഷ്-ഇ-മുഹമ്മദ് നേതാവ് ഗാസി ബാബ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ അക്രമസംഭവങ്ങള്‍ പെരുകുകയാണ്.












Click it and Unblock the Notifications