കശ്മീരില്‍ പഴച്ചന്തയില്‍ സ്ഫോടനം; നാല് മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പരിമ്പൂരിലെ പഴച്ചന്തയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ സഞ്ചരിക്കുകയായിരുന്ന കരസേനയുടെ വാഹനങ്ങളെ ലക്ഷ്യമാക്കിയാണ് സ്ഫോടനം ആസൂത്രണം ചെയ്തിരുന്നത്. ഒരു സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു. ചന്തയിലെ ഒരു കാറിലാണ് സ്ഫോടകവസ്തു ഉണ്ടായിരുന്നത്.
സപ്തംബര്‍ ആറ് ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. ഒരു മുതിര്‍ന്ന സൈനിക ഓഫീസര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല












Click it and Unblock the Notifications