അവസാനത്തെ പുണ്യസ്നാനം ഞായറാഴ്ച
നാസിക്: കുംഭമേളയോട് അനുബന്ധിച്ചുള്ള അവസാനത്തെ പുണ്യസ്നാനം സപ്തംബര്‍ ഏഴ് ഞായറാഴ്ച നടക്കും.
ത്രയംബകേശ്വറിലാണ് ഞായറാഴ്ചത്തെ സിംഹസ്ത പുണ്യസ്നാനം നടക്കുന്നത്. ആയിരക്കണക്കിന് സന്യാസിമാരും തീര്‍ഥാടകരും പുണ്യസ്നാനത്തിനായി ത്രിമ്പകേശ്വറില്‍ എത്തും. ശ്രീശംഭു പാഞ്ച്ദശ്നം ജുന അഖാഡയില്‍ പെട്ട സന്യാസിമാര്‍ ഘോഷയാത്രയായി പുലര്‍ച്ചെ നാല് മണിയോടെ പുണ്യസ്നാനത്തിനെത്തും. വിവിധ അഖാഡകളില്‍ പെട്ട സന്യാസിമാര്‍ പിന്നാലെയെത്തും.
ഉച്ചയ്ക്ക് 12 മണിയോടെ തീര്‍ഥാടകര്‍ക്ക് പുണ്യസ്നാനം നടത്താം. 13 ലക്ഷത്തോളം തീര്‍ഥാടകര്‍ പുണ്യസ്നാനത്തിനായി എത്തുമെന്നാണ് കരുതുന്നത്.
സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അഞ്ഞൂറോളം കൂടുതല്‍ ബസുകള്‍ തീര്‍ഥാടകര്‍ക്കായി സര്‍വീസ് നടത്തുന്നുണ്ട്.
ജുന അതാഡയില്‍ പെട്ടവരുടെ മോശപ്പെട്ട പെരുമാറ്റം കാരണം ആഗസ്ത് 27ലെ പുണ്യസ്നാനം അവഹന്‍, അി അഖാഡകളില്‍ പെട്ടവര്‍ ബഹിഷ്തരിച്ചിരുന്നു.












Click it and Unblock the Notifications