കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ പോര് മുറുകുന്നു

  • By Super
Google Oneindia Malayalam News

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലുള്ള പോര് രൂക്ഷമാവുന്നു.

സപ്തംബര്‍ ആറ് ശനിയാഴ്ച നടക്കുന്ന ജോര്‍ജ് ഈഡന്‍ അനുസ്മരണ യോഗത്തില്‍ കെ. കരുണാകരന്‍ നടത്തുന്ന പ്രസംഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ച് വ്യക്തമായ പ്രഖ്യാപനം കരുണാകരന്റെ പ്രസംഗത്തിലുണ്ടാവുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച കൊച്ചിയിലെത്തിയ കരുണാകരന്‍ ഐ ഗ്രൂപ്പിലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

പറവൂരില്‍ വെള്ളിയാഴ്ച നടന്ന യു ഡി എഫ് കണ്‍വെന്‍ഷന്‍ ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചു. വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുത്ത കണ്‍വെന്‍ഷനും ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചിരുന്നു.

അതേ സമയം ഐ ഗ്രൂപ്പ് എറണാകുളം തിരഞ്ഞെടുപ്പില്‍ നിസ്സഹകരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കെ എ ഗ്രൂപ്പ് ബദല്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ തുടങ്ങി. ഐ ഗ്രൂപ്പിനെ ഒഴിവാക്കി കൊണ്ട് ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X