മാറാട്: മുഖ്യമന്ത്രി കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: മാറാട് പ്രശ്നത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി കോഴിക്കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
മാറാട് നിന്നും ഓടിപ്പോയ മുസ്ലിങ്ങള്‍ താമസിക്കുന്ന ക്യാമ്പുകള്‍ നടത്തുന്ന സംഘടനകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കാനോ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താനോ കോടതി നിര്‍ദേശിച്ചിരുന്നു.
അതിനിടെ ചാലിയത്തെയും കപ്പക്കലിലെയും ക്യാമ്പുകളില്‍ താമസിക്കുന്ന മുസ്ലിം കുടുംബങ്ങള്‍ക്ക് താത്കാലിക നടപടിയെന്ന നിലയില്‍ ഒരാഴ്ചത്തേക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് ഒരാള്‍ക്ക് 30 രൂപ വീതവും കുട്ടികള്‍ക്ക് 20 രൂപ വീതവും നല്‍കും.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം കൂടുതല്‍ സാമ്പത്തിക സഹായം നല്‍കും. സപ്തംബര്‍ ഏഴ് ഞായറാഴ്ച രാവിലെ ജില്ലാ കളക്ടര്‍ ചാലിയത്തെ ക്യാമ്പിലെത്തി സഹായമായി നല്‍കുന്ന തുക വിതരണം ചെയ്യും. കപ്പക്കലിലെ ക്യാമ്പില്‍ തഹസില്‍ദാര്‍ പണം വിതരണം ചെയ്യും.












Click it and Unblock the Notifications