മാറാട്: സഹായ വിതരണം തുടങ്ങി
കോഴിക്കോട്: മാറാട് നിന്നും ഓടിപ്പോയ മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്ന ചാലിയത്തെയും കപ്പക്കലിലെയും ക്യാമ്പുകളില്‍ ജില്ലാ അധികൃതര്‍ സാമ്പത്തിക സഹായ വിതരണം തുടങ്ങി.
ചാലിയത്തെ ക്യാമ്പില്‍ ജില്ലാ കളക്ടര്‍ ടി. ഒ. സൂരജും കപ്പക്കലിലെ ക്യാമ്പില്‍ ഡെപ്യൂട്ടി തഹസില്‍ദാറുമാണ് സാമ്പത്തിക സഹായ വിതരണത്തിന് നേതൃത്വം നല്‍കുന്നത്.
മുതിര്‍ന്നവര്‍ക്ക് ഒരാള്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് നല്‍കുന്നത്. ഒരാഴ്ചത്തെ ചെലവുകള്‍ക്കായാണ് ഇത് നല്‍കുന്നത്.
ചാലിയത്തെയും കപ്പക്കലിലെയും ക്യാമ്പുകളില്‍ മോശപ്പെട്ട സ്ഥിതിയില്‍ കഴിയേണ്ടിവരുന്ന കുടുംബങ്ങള്‍ക്ക് തീരെ തുഛമായ സഹായമാണ് നല്‍കുന്നതെന്ന് ആരോപണമുണ്ട്. പുനരധിവാസത്തിന് നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത്.












Click it and Unblock the Notifications