വോട്ടെടുപ്പ്: ശനിയാഴ്ച സൂക്ഷ്മപരിശോധന
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന സപ്തംബര്‍ ആറ് ശനിയാഴ്ച ജില്ലാ കളക്ടറേറ്റില്‍ നടക്കും.
വെള്ളിയാഴ്ചയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി സപ്തംബര്‍ ഒമ്പതാണ്.
12 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. യു ഡി എഫ് സ്ഥാനാര്‍ഥി എം. ഒ. ജോണ്‍, പി ഡി പി സ്ഥാനാര്‍ഥി പൂന്തുറ സിറാജ്, ജനതാപാര്‍ട്ടി സ്ഥാനാര്‍ഥി സെന്തില്‍ നാഥ് എന്നിവര്‍ വെള്ളിയാഴ്ചയാണ് പത്രിക നല്‍കിയത്.
എം. ഒ. ജോണ്‍ (യു ഡി എഫ്), സെബാസ്റ്യന്‍ പോള്‍ (എല്‍ ഡി എഫ് സ്വതന്ത്രന്‍), വി. വിശ്വനാഥ മേനോന്‍ (ബി. ടി. ആര്‍-ഇ. എം. എസ്-എ. കെ. ജി ജനകീയ വേദി, ബി ജെ പി പിന്തുണ), എസ്. കൃഷ്ണകുമാര്‍ (സ്വതന്ത്രന്‍), പൂന്തുറ സിറാജ് (പി ഡി പി), സെന്തില്‍ നാഥ് (ജനതാ പാര്‍ട്ടി), ഫ്രാന്‍സിസ് കളത്തുങ്കല്‍ (എസ് യു സി ഐ), കെ. പത്മരാജന്‍ (സ്വതന്ത്രന്‍), എം. സുരേഷ് (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുള്ളത്. അബ്ദുള്‍ മുത്താലിബ് കെ. ജെ. ജേക്കബ്, പി. ഡി. പത്മനാഭന്‍ നായര്‍ എന്നിവര്‍ ഡമ്മി സ്ഥാനാര്‍ഥികളാണ്.
സി പി ഐ (എം എല്‍) റെഡ്ഫ്ലാഗ് സ്ഥാനാര്‍ഥി ടി. സി. സുബ്രഹ്മണ്യം വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കളക്ടറേറ്റില്‍ എത്തിയെങ്കിലും സമയം കഴിഞ്ഞതിനാല്‍ പത്രിക സമര്‍പ്പിക്കാനായില്ല.












Click it and Unblock the Notifications