മാരനെ വീണ്ടും അപ്പോളോയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: കേന്ദ്രമന്ത്രി മുരശൊലി മാരനെ സപ്തംബര്‍ ഏഴ് ഞായറാഴ് പുലര്‍ച്ചെ അപ്പോളോ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ അമേരിക്കയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ മാരനെ നേരിട്ട് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുടുംബാംഗങ്ങളും ഡി എം കെ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മാരന്റെ ആരോഗ്യസ്ഥിതിയെ പറ്റിയുള്ള വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് മാരന്റെ കുടുംബം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. അപ്പോളോയിലെ ഡോക്ടര്‍മാര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ തയ്യാറായില്ല.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദില്ലിയിലെ എ ഐ ഐ എം എസില്‍ മാരന് വാള്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് ഉയര്‍ന്ന പനിയും നെഞ്ച് വേദനയും അനുഭവപ്പെട്ടതു മൂലം മാരനെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. അപ്പോളോ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനായ മാരന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് കഴിഞ്ഞ നവംബര്‍ 14ന് യു എസിലേക്ക് പ്രത്യേക ചികിത്സക്കായി കൊണ്ടുപോയത്.
യു എസിലെ ചികിത്സ കൊണ്ടും മാരന്റെ ആരോഗ്യസ്ഥിതി ഒട്ടും മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തോ അപ്പോളോ ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുവരാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications