മുലായം മന്ത്രിസഭ വികസിപ്പിച്ചു
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ്യാദവ് ആറ് മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. സപ്തംബര്‍ എട്ട് തിങ്കളാഴ്ചയാണ് മുലായംസിംഗ് നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്നത്.
വിമത ബി എസ് പി എം എല്‍ എമാര്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മുലായം മന്ത്രിസഭ വികസിപ്പിച്ചത്. 37 അംഗങ്ങളുള്ള ബി എസ് പി പിളര്‍ന്നത് മുലായത്തിന് വിശ്വാസവോട്ട് നേടാനുള്ള സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
സമാജ്വാദി, ആര്‍ എല്‍ ഡി, രാഷ്ട്രീയകാന്തി പാര്‍ട്ടി എന്നിവയില്‍ നിന്ന് രണ്ട് പേരെ വീതമാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന സമാജ്വാദി നേതാവ് അസം ഖാന്‍, മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ സിംഗ് എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
ഭൂരിപക്ഷം തെളിയിച്ച ശേഷം മന്ത്രിസഭ വികസിപ്പിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുലായം പറഞ്ഞു.












Click it and Unblock the Notifications