ഒറീസയിലെ വെള്ളപ്പൊക്കം: മരണം 36 ആയി
ദില്ലി: ഒറീസയിലെ വെള്ളപ്പൊക്കത്തില്‍ പെട്ട് മരിച്ചവരുടെ എണ്ണം 36 ആയി. ഇപ്പോഴും കനത്ത മഴ തുടരുകയാണ് ഒറീസയില്‍.
ഒരു ലക്ഷത്തോളം വീടുകള്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടുണ്ട്. നാല് ലക്ഷത്തിലേറെ ഹെക്ടര്‍ ഭൂമിയിലെ കൃഷി വെള്ളപ്പൊക്കം മൂലം നശിച്ചു.
19 ജില്ലകളിലെ അഞ്ച് ലക്ഷം ഗ്രാമങ്ങള്‍ വെള്ളപ്പൊക്കം മൂലം ദുരിതത്തിലാണ്ടു. തീരദേശ സേനയുടെ ഏഴ് ദുരിതാശ്വാസ സംഘങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നത്. സൈന്യവും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നുണ്ട്.












Click it and Unblock the Notifications