ഐ ഗ്രൂപ്പ് സഹകരിക്കില്ല
കൊച്ചി: എറണാകുള ഉപതിരഞ്ഞടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണ്ടേതില്ലെന്ന് ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
സപ്തംബര്‍ ആറ് ശനിയാഴ്ച കെ. കരുണാകരന്റെ സാന്നിധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗമാണ് ഈ നിര്‍ണായ തീരുമാനം കൈകൊണ്ടത്.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് കെ. കരുണാകരനുമായി ആലോചിക്കാതെയാണ്. അതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹകരിക്കേണ്ടെന്നാണ് തീരുമാനം.
അതേ സമയം എ ഗ്രൂപ്പ് തെറ്റ് മനസിലാക്കി ചര്‍ച്ചക്ക് മുന്നോട്ടുവരികയാണെങ്കില്‍ അവരുമായി സഹകരിക്കാമെന്നും തീരുമാനിച്ചിട്ടുണ്ട്. സമാന്തര പ്രചാരണം നടത്തില്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിന് തയ്യാറായാല്‍ തടയില്ല.
സപ്തംബര്‍ ഒമ്പതാം തീയതി നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ഗ്രൂപ്പ് യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications