എല്ലാ പത്രികകളും സ്വീകരിച്ചു
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട എല്ലാ പത്രികകളും സ്വീകരിച്ചു.
പി ഡി പി സ്ഥാനാര്‍ഥി പൂന്തുറ സിറാജിന്റെ പത്രികയുടെ സാധുത സംബന്ധിച്ച് സംശയമുണ്ടായിരുന്നു. സിറാജിന്റെ പേരിലുള്ള കേസുകളാണ് ചോദ്യമുയര്‍ത്തിയത്. എന്നാല്‍ സിറാജിന്റെ പത്രിക സ്വീകരിച്ചതായി സപ്തംബര്‍ ആറ് ശനിയാഴ്ച വൈകീട്ട് റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിച്ചു.
സിറാജ് പത്രികയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ അപാകതയാണ് അനിശ്ചിതത്വമുണ്ടാക്കിയത്. രണ്ട് വര്‍ഷത്തിലധികം തടവ്ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഇല്ല എന്നാണ് സിറാജ് പത്രികയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തരം കേസ് സിറാജിന്റെ പേരിലുണ്ടായിരുന്നു.
വൈകീട്ട് സിറാജ് അഭിഭാഷകനോടൊത്ത് കളക്ടറേറ്റിലെത്തി കളക്ടര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് രേഖകള്‍ നല്‍കി. തുടര്‍ന്നാണ് പത്രിക സ്വീകരിക്കാന്‍ തീരുമാനമായത്.
ഒമ്പത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി സപ്തംബര്‍ ഒമ്പത് ആണ്.












Click it and Unblock the Notifications