കരുണാകരനെ തണുപ്പിയ്ക്കാന്‍ മൊയ്ലി
കൊച്ചി: കരുണാകരന്റെ രോഷം തണുപ്പിയ്ക്കാന്‍ ആത്മസുഹൃത്തായ വീരപ്പമൊയ്ലിയെ അയയ്ക്കാന്‍ ഹൈക്കമാന്റ് തീരുമാനം. കേന്ദ്രനീരിക്ഷകരായി വീരപ്പമൊയ്ലിയും ജി.കെ. മൂപ്പനാരുടെ മകന്‍ വാസനും സപ്തംബര്‍ ഒമ്പത് ചൊവാഴ്ച കേരളത്തില്‍ എത്തും.
മൂന്ന് ദിവസം ഇവര്‍ കേരളത്തില്‍ തങ്ങും. കരുണാകരനുമായി മനസ്സ് തുറന്ന് സംസാരിക്കാനാണ് ആത്മസുഹൃത്തായ വീരപ്പമൊയ്ലിയും വാസനും എത്തുന്നത്. കെപിസിസി പ്രസിഡന്റ് കെ. മുരളീധരനുമായും ഇവര്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.
കെ. കരുണാകരന്‍ കടുത്ത നിലപാടുകളിലേക്ക് പോകില്ലെന്ന് സൂചനകളുണ്ടെങ്കിലും ഒട്ടും തണുത്തിട്ടില്ല. സപ്തംബര്‍ 10ന് സ്ഥാനാര്‍ത്ഥി എം.ഒ. ജോണിന്റെ സ്ഥാനാര്‍ത്ഥി പര്യടനം ഉദ്ഘാടനം ചെയ്യുന്നത് മുരളീധരനാണ്.












Click it and Unblock the Notifications