മമത വീണ്ടും കേന്ദ്രമന്ത്രിയായി
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര മന്ത്രിയായി. ഖനിവകുപ്പിന്റെ സ്വതന്ത്ര ചുമതലയാണ് മമതയ്ക്ക് നല്കിയിരിക്കുന്നത്.
രണ്ടു വര്‍ഷം മുമ്പ് റെയില്‍വേ മന്ത്രിയായിരിക്കേയാണ് മമതാ ബാനര്‍ജി രാജിവച്ച് പുറത്തു പോയത്. എംഡിഎംകെ പ്രതിനിധിയായ ജിന്‍ജി രാമചന്ദ്രനെയും കേന്ദ്രമന്ത്രിയാക്കിയിട്ടുണ്ട്.
2003 തുടക്കത്തില്‍ കേന്ദ്ര ധനകാര്യവകുപ്പ് സഹമന്ത്രിയായിരിക്കെ, അഴിമതിയാരോപണത്തിന്റെ പേരില്‍ രാജിവച്ചയാളാണ് ജിന്‍ജി രാമചന്ദ്രന്‍. ഇപ്പോള്‍ അദ്ദേഹത്തിന് കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പ് സഹമന്ത്രിസ്ഥാനമാണ് നല്കിയിരിക്കുന്നത്.












Click it and Unblock the Notifications