Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി കരുണാകരവിരുദ്ധരുമായി ചര്‍ച്ച നടത്തി

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ വിജയമുറപ്പാക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി കരുനീക്കങ്ങള്‍ തുടങ്ങി.

കരുണാകര വിരുദ്ധ ഗ്രൂപ്പുകളുടെ നേതാക്കളുമായി സപ്തംബര്‍ ഒമ്പത് ചൊവാഴ്ച ആന്റണി എറണാകുളം ഗസ്റ് ഹൗസില്‍ ചര്‍ച്ച നടത്തി. എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി, കെ പി സി സി വൈസ് പ്രസിഡന്റ് എം. ഐ. ഷാനവാസ്, എ. സി. ജോസ് എം പി, എറണാകുളം ഡി സി സി പ്രസിഡന്റ് കെ. പി. ധനപാലന്‍ എന്നിവരുമായി അദ്ദേഹം ദീര്‍ഘചര്‍ച്ച നടത്തി.

ഹൈക്കമാന്റ് നിരീക്ഷകര്‍ ചൊവാഴ്ച എറണാകുളത്ത് എത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്ലി, തമിഴ്നാട് കോണ്‍ഗ്രസ് നേതാവ് ജി. കെ. മൂപ്പനാരുടെ മകനും എ ഐ സി സി ജോയിന്റ് സെക്രട്ടറിയുമായ ജി. കെ. വാസന്‍ എന്നിവരാണ് നിരീക്ഷകരായി എത്തുന്നത്.

ഇടഞ്ഞുനില്‍ക്കുന്ന കെ. കരുണാകരനുമായി ഇരുവരും ചര്‍ച്ച നടത്തും. കരുണാകരനെ തിരഞ്ഞെടുപ്പില്‍ സഹകരിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് നിരീക്ഷകരെത്തുന്നത്. ചൊവാഴ്ച വൈകീട്ട് ആന്റണിയുമായി ചര്‍ച്ച നടത്തുന്ന നിരീക്ഷകര്‍ കരുണാകരനെ ബുധനാഴ്ച കാണും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+