കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ ഇടഞ്ഞുതന്നെ

  • By Super
Google Oneindia Malayalam News

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്ന എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചാരണം നടത്തില്ലെന്ന നിലപാടില്‍ ഐ ഗ്രൂപ്പ് ഉറച്ചുനില്ക്കുകയാണ്. ഈ തീരുമാനത്തില്‍ നിന്ന് അണുവിട പിന്‍മാറില്ലെന്ന് കരുണാകരന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു.

ഹൈക്കമാന്റ് പ്രതിനിധികളായി വീരപ്പമൊയ്ലിയും ജി.കെ. വാസനും എത്തുന്നത് കരുണാകരനെ അനുനയിപ്പിക്കാനാണ്. എങ്കിലും ഇത് എത്ര കണ്ട് ഫലപ്രാപ്തിയിലെത്തുമെന്ന് പറയാനാവില്ല.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം ജോണിന് വേണ്ടി രംഗത്തിറങ്ങില്ലെന്ന് മാത്രമല്ല, മന്ത്രി കെ.വി. തോമസ് അടക്കം ഐ ഗ്രൂപ്പിന്റെ ആരെയും പ്രചാരണരംഗത്ത് ഇറക്കാന്‍ അനുവദിക്കില്ലെന്നും തീരുമാനിച്ചിരിയ്ക്കുകയാണ്. എന്നാല്‍ കരുണാകരന്റെ നേതൃത്വത്തിലുള്ള ഈ നീക്കത്തിന് ശക്തമായി തിരിച്ചടി നല്കാനാണ് ആന്റണി വിഭാഗത്തിന്റെ തീരുമാനം. എന്തു വിലകൊടുത്തായാലും മന്ത്രി കെ.വി. തോമസിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കുമെന്ന് ആന്റണി വിഭാഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരിക്കുകയാണ്.

കാര്യങ്ങള്‍ ഈ നിലയ്ക്ക് പോകുകയാണെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റുപോകുമോ എന്ന ഭയം പോലും ചില കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം കരുണാകരനെ എത്രകണ്ട് അനുനയിപ്പിക്കാന്‍ കഴിയും എന്നതിലാണിരിക്കുന്നതെന്നും സംസാരമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X