എസ്. കൃഷ്ണകുമാര്‍ പത്രിക പിന്‍വലിച്ചു
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ എസ്. കൃഷ്ണകുമാര്‍ തിരഞ്ഞെടുപ്പ് രംഗത്തു നിന്നും പിന്മാറി.
സപ്തംബര്‍ ഒമ്പത് ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് കൃഷ്ണകുമാര്‍ ഇക്കാര്യം അറിയിച്ചത്.
ബി ജെ പി പിന്തുണയുണ്ടായിരുന്നെങ്കില്‍ തനിക്ക് ജയസാധ്യതയുണ്ടായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ബി ജെ പി മറ്റൊരു സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പത്രിക പിന്‍വലിക്കുന്നത്.
താനിപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇല്ലെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications