ഓണംകേറാനാടായി മാറാട്
മാറാട്: വര്‍ഗ്ഗീയ സംഘര്‍ഷം ദുരന്തം വിതച്ച മാറാട് ഇക്കുറി ഓണമെത്താത്ത നാടായി മാറി. ഓണാഘോഷത്തിന്റെ യാതൊരു ബഹളങ്ങളുമില്ലാതെ, കളിചിരികളില്ലാതെ, നിശ്ശബ്ദമായി ഇവിടെ ഓണക്കാലം കടന്നുപോകുന്നു.
ഇക്കുറി മാറാട് തിരുവോണ ദിവസം വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ മരിച്ചുപോയവര്‍ക്കുള്ള പ്രാര്‍ത്ഥനാ ചടങ്ങ് മാത്രമാണ് നടന്നത്. വെള്ളയില്‍ ബീച്ചിലും മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥന നടന്നു.
ബിഎംഎസ് അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍.വി. വേണുഗോപാല്‍, അരയ സമാജം സെക്രട്ടറി ടി. സുരേഷ് എന്നിവര്‍ കൂട്ടപ്രാര്‍ത്ഥനാചടങ്ങില്‍ പങ്കുകൊണ്ടു.












Click it and Unblock the Notifications