ഓണം: വിഷമദ്യം കഴിച്ച് ഒരു മരണം
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനൊഴുകുന്ന വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു.
കൊല്ലത്ത് ഒരാള്‍ മരിയ്ക്കുകയും ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കളികൊല്ലൂര്‍ പാല്‍ക്കുളങ്ങര വയലില്‍ സൈമണ്‍ (45) ആണ് മരിച്ചത്.
അതേ സമയം മദ്യലഹരിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സംസ്ഥാനത്ത് രണ്ട് പേര്‍ മരിച്ചു.
പിറവത്ത് എടക്കാട്ടു വയല്‍ വെളിയനാട്ടില്‍ വ്യാജമദ്യ വില്പനക്കാര്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. വെളിയനാട് കോളനിയില്‍ മേച്ചിറപ്പാട്ട് ജോയി (31) ആണ് കുത്തേറ്റ് മരിച്ചത്.
തിരുവല്ല തിലക് ബാറില്‍ നടന്ന സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പായിപ്പാട് നാലുകോടി കല്ലൂപ്പറമ്പില്‍ രാമദാസിന്റെ മകന്‍ സജീവ് (25) ആണ് മരിച്ചത്.












Click it and Unblock the Notifications