കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. സുബയ്യാപിള്ള അന്തരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഹാസ്യസാഹിത്യകാരനായ പി. സുബയ്യാപിള്ള (79) അന്തരിച്ചു. സപ്തംബര്‍ ഒമ്പത് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുബയാപിള്ളയുടെ മരണം അവിടെവച്ചായിരുന്നു.

നിരവധി ഹാസ്യകൃതികള്‍ എഴുതിയിട്ടുള്ള സുബയ്യാ പിള്ളയുടെ അമ്പട ഞാനേ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കുങ്കും വാരികയുടെ പത്രാധിപരായും ചിരി വീണ്ടും ചിരി എന്ന മാസികയുടെ സ്ഥാപക പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പണ്ട് പണ്ട് എന്തെല്ലാം കഥകള്‍, ദൈവത്തിന് ബുദ്ധി പോര, സുബയ്യപിള്ളയുടെ കഥകള്‍. ഭാര്യയുണ്ട് സൂക്ഷിക്കുക തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

പരേതയായ ചിന്നമ്മയാണ് ഭാര്യ. മക്കള്‍: ഗിരിജാദേവി, വേണുഗോപാല്‍, രാധാകൃഷ്ണന്‍, ഗീതാദേവി. മരുമക്കള്‍: ഗിരിജ, പ്രൊഫ. ടി. ആര്‍. വിജയകുമാര്‍, ലേഖ. ശവസംസ്കാരം തൈക്കാട് വൈദ്യുതി ശ്മശാനത്തില്‍ നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X