കെ.വി. തോമസിനെ പ്രചാരണത്തിനിറക്കും
തിരുവനന്തപുരം: കെ.വി. തോമസിനെ പ്രചാരണത്തിനിറക്കരുതെന്ന കരുണാകര വിഭാഗത്തിന്റെ വിലക്കിനെ ലംഘിയ്ക്കാന്‍ ആന്റണി പക്ഷം തീരുമാനിച്ചു.
കരുണാകര വിഭാഗത്തിന്റെ എതിര്‍പ്പ് മൂലം മന്ത്രി കെ.വി. തോമസിന് ജനപിന്തുണ ഏറിയിട്ടുണ്ടെന്നാണ് ആന്റണി പക്ഷത്തിന്റെ വിലയിരുത്തല്‍. എറണാകുളത്ത് നിര്‍ണ്ണായക സ്വാധീനമായ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിനിടയിലും കെ.വി. തോമസിന് വര്‍ധിച്ച സ്വാധീനമുണ്ട്.
എറണാകുളത്ത് എം.ഒ. ജോണിന് വേണ്ടി പ്രചാരണത്തിനറങ്ങിയാല്‍ കെ. വി. തോമസിനെതിരെ കരുണാകര വിഭാഗം ശിക്ഷാനടപടിയെടുത്തേക്കാമെന്നും ആന്റണി പക്ഷം വിലയിരുത്തുന്നു. ശിക്ഷാനടപടി എന്തായാലും കെ.വി. തോമസിനെ എന്തു വിലകൊടുത്തും സംരക്ഷിയ്ക്കുമെന്ന ആന്റണി വിഭാഗത്തിന്റെ ഉറപ്പും തോമസിന് ആത്മവിശ്വാസം നല്കിയിട്ടുണ്ട്.












Click it and Unblock the Notifications