ഐ ഗ്രൂപ്പ് തോമസിനെ പ്രചാരണത്തിന് അനുവദിക്കില്ല
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി എം. ഒ. ജോണിന് വേണ്ടി പ്രചാരണം നടത്താന്‍ വിനോദസഞ്ചാരമന്ത്രി കെ. വി. തോമസിനെ അനുവദിക്കില്ലെന്ന് ഐ ഗ്രൂപ്പ്.
കെ. കരുണാകരനെതിരെ കെ. വി. തോമസ് കടുത്ത വാക്കുകളാണ് ഉപയോഗിച്ചു പോരുന്നതെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാല്‍ പറഞ്ഞു. കരുണാകരന്റെ അനുയായികള്‍ ഇത് പൊറുക്കില്ല.
അന്തരിച്ച എം പി ജോര്‍ജ് ഈഡനെതിരെയും തോമസ് വിമര്‍ശനം ഉയര്‍ത്തിയതായി വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications