Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശ്നം പരിഹരിക്കേണ്ടത് മുരളി: രവി

കൊച്ചി: ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി പറഞ്ഞു.

പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ല. ആ ബാധ്യത കെ പി സി സി പ്രസിഡന്റിന്റേതാണ്- രവി ചൂണ്ടിക്കാട്ടി. സപ്തംബര്‍ ഒമ്പത് ചൊവാഴ്ച എറണാകുളം ഗസ്റ് ഹൗസില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.

കെ. കരുണാകരനുമായി അഭിപ്രായ വ്യത്യാസമില്ലാത്ത നിലക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടേണ്ടതില്ല. ഹൈക്കമാന്റ് പ്രതിനിധികളെത്തുന്നത് കോണ്‍ഗ്രസിലെ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ്. കോണ്‍ഗ്രസില്‍ ഇപ്പോഴുള്ള പ്രതിസന്ധി അവസാനിക്കണമെങ്കില്‍ എം. ഒ. ജോണ്‍ തിരഞ്ഞെടുപ്പില്‍ ജയിക്കണം.

രണ്ട് ദിവസത്തിനകം കോണ്‍ഗ്രസിലെ എല്ലാ നേതാക്കളുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം. ഐ. ഷാനവാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+