ഷാരോണ്‍ ഇന്ത്യാസന്ദര്‍ശനം ചുരുക്കി
ദില്ലി: ഇസ്രയേലില്‍ ജെറുസലെമില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഇന്ത്യാസന്ദര്‍ശനം വെട്ടിച്ചുരുക്കി. അദ്ദേഹം സപ്തംബര്‍ 10 ബുധനാഴ്ച തന്നെ ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്ക് മടങ്ങും.
സപ്തംബര്‍ എട്ട് തിങ്കളാഴ്ച രാത്രിയാണ് ഏരിയല്‍ ഷാരോണ്‍ ഇന്ത്യയിലെത്തിയത്. 11 വര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ ഇതാദ്യമായാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. നാലു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഏരിയല്‍ ഷാരോണ്‍ എത്തിയതെങ്കിലും ജറുസലെമിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നാം ദിവസം മടങ്ങുകയാണ്.
സപ്തംബര്‍ 11 വ്യാഴാഴ്ച ഏരിയല്‍ ഷാരോണ്‍ മുംബൈയില്‍ വ്യവസായ പ്രമുഖരെയും ജൂതനേതാക്കളെയും കാണാനിരുന്നതാണ്. ഈ പരിപാടി ഇപ്പോള്‍ റദ്ദാക്കി. സപ്തംബര്‍ 10 ബുധനാഴ്ച ഇന്ത്യയും ഇസ്രയേലും തന്ത്രപ്രധാനമായ ആറ് കരാറുകളില്‍ ഒപ്പുവച്ചിരുന്നു.












Click it and Unblock the Notifications