മാറാട്: സമരം തുടരുമെന്ന് ബിജെപി
കോഴിക്കോട്: മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുംവരെ സമരം തുടരുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ശ്രീനാരായണഗുരുജയന്തി ദിനമായ സപ്തംബര്‍ 10 ബുധനാഴ്ച തുടങ്ങിയ 12 ദിവസത്തെ റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീധരന്‍പിള്ള.
മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് പ്രശ്നത്തോട് മുഖം തിരിച്ചിരിക്കാനാവില്ല. മാറാട്ടെ ഹിന്ദുവിഭാഗത്തില്‍ പെട്ടവര്‍ക്ക് നീതി ലഭിക്കുംവരെ ബി ജെ പി അടങ്ങിയിരിക്കില്ല. അരയസമാജം നിശബ്ദമായിരിക്കുന്നതിനെ സര്‍ക്കാര്‍ തെറ്റിദ്ധരിക്കരുത്. മാറാട് അക്രമത്തിന് പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ വേണ്ടിയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത്.
അന്വേഷണം സി ബി ഐക്ക് കൈമാറുന്നത് തടസപ്പെടുത്തുന്ന മുസ്ലിം ലീഗ് ഏകപക്ഷീയമായി സര്‍ക്കാര്‍ തീരുമാനങ്ങളെ നിയന്ത്രിക്കുകയാണ്. മാറാട് സംഭവത്തില്‍ ലീഗിന് പങ്കില്ലെങ്കില്‍ ലീഗ് നേതാക്കള്‍ എന്തിനാണ് സി ബി ഐ അന്വേഷണത്തെ ഭയക്കുന്നത്?
സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുമെന്ന പ്രതീക്ഷയില്‍ ബി ജെ പി അങ്ങേയറ്റം നിയന്ത്രണം പാലിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ അരയസമാജത്തെ സഹായിക്കാനായി ബി ജെ പി പ്രക്ഷോഭം ആരംഭിക്കുകയാണ്.
കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ കുടംബങ്ങള്‍ക്ക് സഹായമെത്തിക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയ നിലക്ക് മാറാട് സമാധാനം നിലനില്‍ക്കുമെന്ന് ബി ജെ പിക്ക് ഉറപ്പ് പറയാനാവില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications