കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തോലിക്ക സഭ പുതിയ ടൂറിസത്തിന്

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിന്റെ യഥാര്‍ഥ പ്രശ്നങ്ങളെന്തെന്നും ഇവിടുത്തെ സാംസ്കാരിക യാഥാര്‍ഥ്യമെന്താണെന്നും വിനോദസഞ്ചാരികളെ ബോധവത്കരിക്കുന്ന ഒരു പരിപാടിക്ക് കത്തോലിക്ക സഭ തുടക്കമിടുന്നു. ഉത്തരവാദിത്വത്തോടെയുള്ള വിനോദസഞ്ചാരമെന്നതാണ് പരിപാടിയുടെ ലക്ഷ്യം.

വിനോദസഞ്ചാരികള്‍ അവര്‍ സഞ്ചരിക്കുന്ന നാടിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നും അകന്നുനില്‍ക്കരുതെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബോധവത്കരണ പരിപാടി. സപ്തംബര്‍ അവസാനത്തില്‍ വിനോദസഞ്ചാര മേഖലയിലുള്ളവരെ നമ്മുടെ സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ച് പഠിപ്പിക്കുന്ന ബോധവത്കരണ പരിപാടിയോടെ കത്തോലിക്ക സഭയുടെ പരിപാടിക്ക് തുടക്കമാവും.

കത്തോലിക്ക സഭ ഇതിനായി പാസ്ററല്‍ കേര്‍ ഫോര്‍ ടൂറിസ്റ്സ് എന്നൊരു വിഭാഗം രൂപീകരിച്ചിട്ടുണ്ട്. ഫിലിപ് നെല്പുരപ്പറമ്പില്‍ ആണ് ഈ വിഭാഗത്തിന്റെ ഡയറക്ടര്‍.

കേരളത്തിന്റെ യാഥാര്‍ഥ്യങ്ങളെന്തെന്നും നമ്മുടെ ശക്തമായ കുടുംബ മൂല്യങ്ങളെന്താണെന്നും വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഫിലിപ് നെല്പുരപ്പറമ്പില്‍ പറഞ്ഞു.

വിനോദസഞ്ചാരം ദാരിദ്യ്രനിര്‍മാര്‍ജനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമൂഹിക സൗഹാര്‍ദത്തിനും പ്രേരകശക്തിയാവണമെന്ന ജോണ്‍ പോള്‍ മാര്‍പ്പാപ്പ രണ്ടാമന്റെ ഉത്ബോധനമാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കമിടുന്നതിന് നിമിത്തമായത്.

ജലസംരക്ഷണമാണ് സഭയുടെ മറ്റൊരു പരിപാടി. കത്തോലിക്ക സഭയുടെ ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ജലനിധി എന്ന പേരില്‍ ജലസംരക്ഷണത്തിനായി ഒരു പരിപാടി നടപ്പിലാക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X