സെബാസ്റ്യന്‍ പോളിന് കാറിന്പകരം ടെലിവിഷന്‍
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്വതന്ത്രന് ഡോ. സെബാസ്റ്യന്‍ പോള്‍ ടെലിവിഷന്‍ ചിഹ്നത്തിലായിരിക്കും മത്സരിക്കുന്നത്. കാര്‍ ചിഹ്നമാണ് സെബാസ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടതെങ്കിലും ആ ചിഹ്നം ലഭിച്ചത് ഇ. എം. എസ്. ജനകീയവേദിയുടെ പിന്തുണയോടെ മത്സരിക്കുന്ന വി. വിശ്വനാഥമേനോനാണ്.
നാമനിര്‍ദേശ പത്രികയില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ കാര്‍ ചിഹ്നത്തിന് പ്രഥമഗണന നല്‍കിയിരുന്നു. സെബാസ്റ്യന്‍ പോളിനും വിശ്വനാഥ മേനോനും പുറമെ സ്വതന്ത്രസ്ഥാനാര്‍ഥിയായ എം. കെ. സുരേഷും കാര്‍ ചിഹ്നത്തിനാണ് പ്രഥമഗണന നല്‍കിയിരുന്നത്.
ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഒരേ ചിഹ്നം ആവശ്യപ്പെട്ടാല്‍ നറുക്കെടുപ്പിലൂടെ ചിഹ്നം അനുവദിക്കുകയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടത്തില്‍ പറയുന്നത്. അതനുസരിച്ച് നറുക്കെടുപ്പ് നടത്തിയപ്പോള്‍ കാര്‍ ചിഹ്നം കിട്ടിയത് വിശ്വനാഥ മേനോനാണ്.
ക്ലോക്കും ബുക്കുമായിരുന്നു സെബാസ്റ്യന്‍ പോള്‍ രണ്ടാമതായും മൂന്നാമതായും ആവശ്യപ്പെട്ട ചിഹ്നങ്ങള്‍. ക്ലോക്ക് എന്‍ സി പിയുടെ ഔദ്യോഗിക ചിഹ്നമായതിനാലും ബുക്ക് എസ് യു സി ഐ സ്ഥാനാര്‍ഥി ഫ്രാന്‍സിസ് കളത്തുങ്കല്‍ പ്രഥമഗണന നല്കുന്ന ചിഹ്മായതിനാലും അവ രണ്ടും അനുവദിക്കാനാവില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. മറ്റൊരു ചിഹ്നം നിര്‍ദേശിക്കാന്‍ സെബാസ്റ്യന്‍ പോളിന്റെ പ്രതിനിധിയായെത്തിയ കെ. ചന്ദ്രന്‍പിള്ളയോട് ആവശ്യപ്പെടുകയും ചെയ്തു. ചന്ദ്രന്‍പിള്ള നിര്‍ദേശിച്ചത് അനുസരിച്ച് ടെലിവിഷന്‍ ചിഹ്നമായി അനുവദിച്ചു.
ഏഴ് സ്ഥാനാര്‍ഥികളാണ് ഇപ്പോള്‍ മത്സരരംഗത്തുള്ളത്- എം. ഒ. ജോണ്‍ (യു ഡി എഫ്), സെബാസ്റ്യന്‍ പോള്‍ (എല്‍ ഡി എഫ് സ്വതന്ത്രന്), വി. വിശ്വനാഥമേനോന് (ഇ. എം. എസ് ജനകീയവേദിയും ബി ജെ പിയും പിന്തുണക്കുന്ന സ്വതന്ത്രന്), ഡോ. കെ. പത്മരാജന് (സ്വതന്ത്രന്), ഫ്രാന്‍സിസ് കളന്തുങ്കല് (എസ് യു സി ഐ), പൂന്തുറ സിറാജ് (പി ഡി പി), എം. കെ. സുരേഷ് (സ്വതന്ത്രന്). സപ്തംബര്‍ ഒമ്പത് ചൊവാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications